സഭ ഇന്നും പിരിഞ്ഞു; സർക്കാർ പരിപാടികളോട് ഇനി സഹകരിക്കില്ലെന്ന് വിഡി സതീശൻ

പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ ചൊല്ലിയാണ് ഇന്ന് സഭയിൽ ബഹളം ഉണ്ടായത്. സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഒമ്പത് മിനിറ്റിനുള്ളിൽ പിരിഞ്ഞു.

By Trainee Reporter, Malabar News
VD Satheesan
Ajwa Travels

തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് സഭയിൽ ഇന്നും ബഹളം. പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ ചൊല്ലിയാണ് ഇന്ന് സഭയിൽ ബഹളം ഉണ്ടായത്. സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഒമ്പത് മിനിറ്റിനുള്ളിൽ പിരിഞ്ഞു. ചോദ്യോത്തര വേളക്കിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്‌തു. പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി.

ഇന്ന് ചോദ്യോത്തര വേളയിലേക്ക് പോലും കടക്കാതെ സഭ പിരിയുകയായിരുന്നു. ഇനി തിങ്കളാഴ്‌ചയാണ് സഭ വീണ്ടും ചേരുക. അതേസമയം, നിയമസഭാ സംഘർഷത്തിൽ വാദി പ്രതിയായെന്ന് വിഡി സതീശൻ ആരോപിച്ചു. കെകെ രമയുടെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. ഇനി സർക്കാർ പരിപാടികളോട് സഹകരിക്കില്ല. മുഖ്യമന്ത്രിയുടെ ദാർഷ്‌ട്യം നടക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.

സ്‌പീക്കർ സർവകക്ഷി യോഗം വിളിച്ചത് പ്രശ്‌നങ്ങൾ പരിഹരിക്കാനല്ല. പുലർച്ചെ ഒരു മണിക്ക് ശേഷമാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ എഫ്‌ഐആർ ഇട്ടത്. ഭരണപക്ഷത്തിന്റെ ഔദാര്യം കൈപ്പറ്റുന്നവരല്ല പ്രതിപക്ഷം. റൂൾ 50 പ്രതിപക്ഷത്തിന്റെ അവകാശമാണ്. പ്രതിപക്ഷം തീവ്ര സമരവുമായി മുന്നോട്ട് പോകുന്നത് തന്നെ അവകാശ സംരക്ഷണത്തിന് വേണ്ടിയാണ്. ഒരു അതിക്രമവും പ്രതിപക്ഷം കാണിച്ചിട്ടില്ല. ഡെപ്യൂട്ടി ചീഫ് മാർഷൽ സിപിഎമ്മിന്റെ ഗുണ്ടയെ പോലെയാണ് പെരുമാറിയത്. എംഎൽഎമാർക്ക് എതിരേയുള്ളത് കള്ള പരാതിയാണെന്നും വിഡി സതീശൻ പറഞ്ഞു.

എംഎൽഎമാർക്ക് ഇതാണ് അവസ്‌ഥയെങ്കിൽ സാധാരണക്കാർക്ക് എങ്ങനെയാണ് നീതി കിട്ടുക. ഒരു ഒത്തു തീർപ്പിനും വിട്ടുവീഴ്‌ചക്കും പ്രതിപക്ഷം ഇനിയില്ല. എത്ര ഒഴിഞ്ഞു മാറിയാലും മുഖ്യമന്ത്രിയോട്‌ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. സമരം പുറത്തേക്ക് വ്യാപിപ്പിക്കും. ഒരു നടപടികളോടും ഇനി സഹകരിക്കില്ല. സർക്കാരിന്റെ ഒരു പരിപാടികളോടും സഹകരിക്കില്ല. ഒരു സഭാ ടിവിക്കും മൂടിവെക്കാൻ കഴിയുന്നതല്ല കേരളത്തിലെ പ്രതിപക്ഷത്തിന്റെ ശബ്‌ദം. കേരളത്തിലെ മാദ്ധ്യമങ്ങൾ അത് പുറത്തുവിടുമെന്നും സതീശൻ പറഞ്ഞു.

Most Read: ‘ഇന്ത്യയെ അപമാനിച്ചു’; രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യിക്കാൻ ബിജെപി നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE