‘ഇന്ത്യയെ അപമാനിച്ചു’; രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യിക്കാൻ ബിജെപി നീക്കം

രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പ്രത്യേക കമ്മറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ, ലോക്‌സഭാ സ്‌പീക്കർ ഓം ബിർലക്ക് കത്ത് നൽകി.

By Trainee Reporter, Malabar News
rahulgandhi
Ajwa Travels

ന്യൂഡെൽഹി: ലണ്ടൻ സന്ദർശനത്തിനിടെ ഇന്ത്യയെ അപമാനിച്ചുവെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി കുരുക്ക് മുറുകുന്നു. രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

നീക്കത്തിന്റെ ഭാഗമായി രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പ്രത്യേക കമ്മറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ, ലോക്‌സഭാ സ്‌പീക്കർ ഓം ബിർലക്ക് കത്ത് നൽകി.

യൂറോപ്പിലും അമേരിക്കയിലും നടത്തിയ പരാമർശങ്ങളിലൂടെ രാഹുൽ രാജ്യത്തിന്റെയും പാർലമെന്റിന്റെയും അന്തസ് നഷ്‌ടപ്പെടുത്തിയതായി ദുബെ ആരോപിക്കുന്നു. രാഹുലിനെ പാർലമെന്റിൽ നിന്നും പുറത്താക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. സമാനമായ രീതിയിൽ 2005ൽ സ്വീകരിച്ച പ്രത്യേക സമിതി 11 എംപിമാരുടെ അംഗത്വം റദ്ദാക്കിയ നടപടി ചൂണ്ടികാണിച്ചായിരുന്നു ദുബെയുടെ ആവശ്യം.

പ്രത്യേക സമിതി രൂപീകരിച്ചാൽ ലോക്‌സഭയിലെ അംഗബലം കണക്കിലെടുത്ത് ബിജെപി അംഗങ്ങൾക്ക് ആയിരിക്കും സമിതിയിൽ ഭൂരിപക്ഷം. ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ അത് രാഹുലിന് വലിയ തിരിച്ചടിയായിരിക്കും. അതേസമയം, വിദേശത്ത് നടത്തിയ പരാമർശങ്ങളുടെ പേരിൽ ഭരണപക്ഷം തുടർച്ചയായി പ്രതിഷേധം ഉയർത്തുന്നതിനിടെ രാഹുൽ ഗാന്ധി ഇന്നലെ പാർലമെന്റിൽ എത്തിയിരുന്നു. അദാനി വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ്, എഎപി എംപിമാർ സഭയിൽ നോട്ടീസ് നൽകി.

എന്നാൽ, സഭയിൽ സംസാരിക്കണമെങ്കിൽ രാഹുൽ ഗാന്ധി സ്‌പീക്കർക്ക് മാപ്പ് എഴുതി നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യം ശക്‌തമാണെങ്കിൽ തന്നെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കണമെന്നാണ് രാഹുൽ ആവശ്യപ്പെടുന്നത്.

ലണ്ടനിൽ നടത്തിയ പ്രസ്‌താവനയിൽ സഭയ്‌ക്കകത്ത് വിശദീകരണം നൽകാൻ തയ്യാറാണെന്നും രാഹുൽ ഗാന്ധി വ്യക്‌തമാക്കി. വിശദീകരണം നൽകുകയെന്നത് തന്റെ അവകാശമാണ്. ഇനിയതല്ല താൻ നിശബ്‌ധനാക്ക പെടുമോയെന്നത് കണ്ടറിയേണ്ടി വരുമെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഡെൽഹിയിൽ പറഞ്ഞിരുന്നു.

Most Read: നിയമസഭയിലെ സംഘർഷം; പ്രതിഷേധിക്കാൻ പ്രതിപക്ഷം- സഭ ഇന്നും സ്‌തംഭിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE