‘അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാർ, പരിതാപകരമായ അവസ്‌ഥ’; വിമർശിച്ച് ഹൈക്കോടതി

കശുവണ്ടി വികസന കോർപറേഷൻ 2006-2015 കാലഘട്ടത്തിൽ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്‌തതിൽ കോടികളുടെ അഴിമതി ആരോപിച്ചാണ് കേസ്. കോർപറേഷൻ മുൻ ചെയർമാൻ കൂടിയായ ആർ. ചന്ദ്രശേഖരനും മുൻ എംഡി കെഎ രതീഷുമാണ് കേസിലെ പ്രധാന പ്രതികൾ.

By Senior Reporter, Malabar News
kerala high court
Ajwa Travels

കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസിലാകുന്നതെന്നും ഇത് പരിതാപകരമായ അവസ്‌ഥയാണെന്നും ജസ്‌റ്റിസ്‌ എ. ബദറുദീൻ വിമർശിച്ചു.

ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെഎ രതീഷിനെയും വിചാരണ ചെയ്യാൻ സർക്കാർ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല. മൂന്ന് വട്ടമാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ തള്ളിയത്.

ഈ സാഹചര്യത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരനായ കടകംപള്ളി മനോജ് നൽകിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. കോടതിയലക്ഷ്യ നിലപാടാണ് സർക്കാർ നടത്തുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

സർക്കാർ അഴിമതിക്കാർക്കൊപ്പം നീങ്ങുകയാണ്. എന്തിനാണ് ഈ വ്യക്‌തികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ആരാണ് ഇതിന് പിന്നിൽ?-കോടതി ചോദിച്ചു. നിയമവാഴ്‌ചയെ അല്ല, രാഷ്‌ട്രീയ മേലാളൻമാരെയാണ് കേസിൽ ഉൾപ്പെട്ടവർ അനുസരിക്കുന്നതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.

വിമർശനം തുടർന്ന കോടതി ഒരാഴ്‌ചയ്‌ക്കകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടു. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ കയറുന്നത് അഴിമതി നടത്തില്ല എന്ന് പറഞ്ഞതാണ്. എന്നാൽ, അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറി എന്നാണ് മനസിലാകുന്നത്. ഇത് പരിതാപകരമായ അവസ്‌ഥയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കശുവണ്ടി വികസന കോർപറേഷൻ 2006-2015 കാലഘട്ടത്തിൽ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്‌തതിൽ കോടികളുടെ അഴിമതി ആരോപിച്ചാണ് കേസ്. കോർപറേഷൻ മുൻ ചെയർമാൻ കൂടിയായ ആർ. ചന്ദ്രശേഖരനും മുൻ എംഡി കെഎ രതീഷുമാണ് കേസിലെ പ്രധാന പ്രതികൾ. എന്നാൽ, ഇവരെ വിചാരണ ചെയ്യാനായി സിബിഐ നൽകിയ പ്രോസിക്യൂഷൻ അനുമതി അപേക്ഷ മൂന്നാംവട്ടവും സർക്കാർ നിരസിക്കുകയായിരുന്നു.

ഹൈക്കോടതി നിർദ്ദേശപ്രകാരം 2016ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ആദ്യതവണ 2020 ഒക്‌ടോബർ 15നും രണ്ടാംതവണ 2025 മാർച്ച് 21നും മൂന്നാംതവണ 2025 ഒക്‌ടോബർ 28നുമാണ് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്. നടപടിക്രമങ്ങളിൽ വീഴ്‌ചയ്‌ക്കപ്പുറം മറ്റെന്തെങ്കിലും സിബിഐക്ക് കണ്ടെത്താനായിട്ടില്ലെന്ന് വിലയിരുത്തി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു.

Most Read| കേരളത്തിൽ 7.9% സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം; നേരത്തെ അറിയാം, ചികിൽസിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE