കൊച്ചി: മൂന്നുദിവസമായി മാറ്റമില്ലാതിരുന്ന സ്വർണ വിലയിൽ ചൊവ്വാഴ്‌ച വർധനവ്. പവന് 480 രൂപ കൂടി 35,720 ആയി. 4,465 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്‌ച 35,240 രൂപ ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
ആഗോള വിപണിയിലെ സ്വർണവില വർധനയാണ് രാജ്യത്തും പ്രതിഫലിച്ചത്. സ്‌പോട് ഗോൾഡ് ഔൺസിന് 0.6 ശതമാനം ഉയർന്ന് 1,840.79 ഡോളർ നിലവാരത്തിലെത്തി. വെള്ളിവിലയിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.4 ശതമാനം വർധിച്ച് 48,038 രൂപയിലെത്തി. വെള്ളിവില 0.2 ശതമാനം കൂടി കിലോഗ്രാമിന് 70,229 രൂപയുമായി.
Read also: ജില്ലയിലെ വിനോദസഞ്ചാര പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും







































