ചെന്നൈ: പ്ളാറ്റ്ഫോം ടിക്കറ്റിന് നിരക്ക് വർധിപ്പിച്ചത് താൽക്കാലികമായ നടപടിയെന്ന് റെയിൽവേ. കോവിഡിന്റെ പശ്ചാത്തലത്തിൽ അനാവശ്യമായി ആളുകൾ പ്ളാറ്റ്ഫോമിൽ കൂട്ടംകൂടുന്നത് തടയാനാണ് നിരക്ക് വർധിപ്പിച്ചതെന്ന് റെയിൽവേ അറിയിച്ചു. 10 രൂപ ആയിരുന്ന പ്ളാറ്റ്ഫോം ടിക്കറ്റ് 30 രൂപ ആക്കിയാണ് വർധിപ്പിച്ചത്.
ചില സ്റ്റേഷനുകളിൽ പ്ളാറ്റ്ഫോം ടിക്കറ്റിനുള്ള നിരക്ക് വർധിപ്പിച്ചത് താൽക്കാലികമാണ്. ആൾക്കൂട്ടത്തിലൂടെ കോവിഡ് പടരുന്നത് തടയാനാണ് ഇത്. ആളുകൾ അധികമുള്ള ചുരുക്കം സ്റ്റേഷനുകളിലെ ഈ നിബന്ധന വരുത്തിയിട്ടുള്ളുവെന്നും റെയിൽവേ അറിയിച്ചു. പ്ളാറ്റ്ഫോം ടിക്കറ്റിന്റെ നിരക്ക് വർധനക്കൊപ്പം ഏറ്റവും ചെറിയ ദൂരത്തേക്കുള്ള സാധാരണ ടിക്കറ്റ് നിരക്കും വർധിപ്പിച്ചു.
Read also: കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡിന്റെ ‘ഏകദിന പഠനക്യാംപ്’ നൈതല്ലൂരിൽ നടന്നു







































