മാഡ്രിഡ്: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടം. ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. സ്‌പെയിനിൽ നടന്നസെമി ഫൈനൽ മൽസരത്തിൽ ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തോൽപ്പിച്ചാണ് കിഡംബി ശ്രീകാന്ത് ഫൈനലിലെത്തിയത്. തോറ്റെങ്കിലും ലക്ഷ്യ സെന്നിന് വെങ്കല മെഡൽ ലഭിച്ചു.
Just when we thought this year couldn’t get better ?
Congratulations @srikidambi for becoming the first ever Male & 3rd ?? shuttler to reach the final at #WorldChampionships ?
Go for gold! ??#BWFWorldChampionships2021#IndiaontheRise#Badminton
? Badminton Photo pic.twitter.com/ZeOo2Gzlen— BAI Media (@BAI_Media) December 18, 2021
ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടം ഇതോടെ ശ്രീകാന്തിന് സ്വന്തമായി. ഫൈനലിൽ പ്രവേശിച്ചതോടെ ശ്രീകാന്ത് വെള്ളി മെഡൽ ഉറപ്പാക്കി കഴിഞ്ഞു. കളിയുടെ ആദ്യ സെറ്റ് ലക്ഷ്യ സെൻ 21-17ന് വിജയിച്ചു.
രണ്ടാം ഗെയിം 21-14ന് വിജയിച്ച ശ്രീകാന്ത് വലിയ വെല്ലുവിളി ഉയർത്തി. മൂന്നാം ഗെയിമും 21-17ന് അവസാനിപ്പിച്ചാണ് ശ്രീകാന്ത് ലക്ഷ്യ സെന്നിനെ തകർത്ത് കലാശപോരാട്ടത്തിന് യോഗ്യത നേടിയത്.
Read Also: സണ്ണി വെയ്ൻ ചിത്രം ‘അപ്പൻ’; ഉദ്വേഗമുണർത്തി ട്രെയ്‌ലർ