സണ്ണി വെയ്ൻ ചിത്രം ‘അപ്പൻ’; ഉദ്വേഗമുണർത്തി ട്രെയ്‌ലർ

By News Bureau, Malabar News
appan movie-trailer
Ajwa Travels

മജുവിന്റെ സംവിധാനത്തിൽ സണ്ണി വെയ്ൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘അപ്പന്റെ’ ട്രെയ്‌ലർ ശ്രദ്ധനേടുന്നു. ടാപ്പിങ് തൊഴിലാളിയായി സണ്ണിയെത്തുന്ന ചിത്രത്തിൽ താരത്തിന്റെ അച്ഛന്റെ വേഷമാണ് അലൻസിയർ കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഉദ്വേഗമുണർത്തുന്ന ട്രെയ്‌ലറിൽ സ്വാഭാവിക അഭിനയത്തിലൂടെ താരങ്ങളെല്ലാം കൈയ്യടി നേടുന്നുണ്ട്.

ജോസ്‌കുട്ടി മഠത്തിൽ, രഞ്‌ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ‘അപ്പൻ’.

അനന്യ, ഗ്രേസ് ആന്റണി, പോളി വൽസൻ, രാധിക രാധാകൃഷ്‌ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്‌ണ എന്നിവരും അണിനിരക്കുന്ന ചിത്രം ഒരു കുടുംബ പശ്‌ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. തൊടുപുഴയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

സംവിധായകൻ മജുവിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും. ആർ ജയകുമാറും മജുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. കിരൺ ദാസ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഡോൺ വിൻസെന്റ് ആണ്.

സിങ്ക് സൗണ്ട്- ലെനിൻ വലപ്പാട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ദീപു ജി പണിക്കർ, മേക്കപ്പ്- റോണെക്‌സ് സേവ്യർ, ആർട്ട്- കൃപേഷ് അയ്യപ്പൻകുട്ടി, വസ്‌ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- പ്രസാദ്, ലൊക്കേഷൻ മാനേജർ- സുരേഷ്, സ്‌റ്റിൽസ്- റിച്ചാർഡ്, ജോസ് തോമസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: 1306 കാലുകളുമായി റെക്കോർഡിലേക്ക്; ശാസ്‌ത്രലോകത്തെ അമ്പരപ്പിച്ച് ‘തേരട്ട’ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE