മൂംബൈ: ഫ്യുവൽ പമ്പ് തകരാറിനെ തുടർന്ന് 92672 കാറുകൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ ഹോണ്ട കാർസ് ഇന്ത്യ. 2017 ഓഗസ്‌റ്റിനും 2018 ജൂണിനും ഇടയിൽ നിർമിച്ച അമേസ്, സിറ്റി, ബിആർ–വി, ജാസ്, ഡബ്‌ള്യൂആർ–വി തുടങ്ങിയ വാഹനങ്ങളെയാണ് തിരിച്ചു വിളിച്ച് പരിശോധിക്കുന്നത്.
ഫ്യുവൽ പമ്പ് സ്പെയർപാർട്ടായി മാറിയ 2204 യൂണിറ്റ് വാഹനങ്ങളും ഈ കൂട്ടത്തിൽ പെടും. തകരാർ സൗജന്യമായി പരിഹരിച്ച് നൽകുമെന്നാണ് ഹോണ്ട അറിയിക്കുന്നത്. ഇന്ധന പൈപ്പിനുള്ളിൽ വികലമായ ഇംപെല്ലറുകൾ ഈ പ്രശ്‌നത്തിൽ ഉൾപ്പെടുന്നു. ഈപ്രശ്‌നം ഇത് കാലക്രമേണ, എഞ്ചിൻ നിർത്തുകയോ സ്‌റ്റാർട് ആകാതിരിക്കുകയോ ചെയ്യും.
2024 നവംബർ 5 മുതൽ ഘട്ടം ഘട്ടമായി തകരാർ പരിഹരിക്കാനുള്ള നടപടികൾ ഇന്ത്യയിലുടനീളം സൗജന്യമായി നടത്തുമെന്നും ഉടമകളെ വ്യക്‌തിഗതമായി ബന്ധപ്പെടുന്നുണ്ടെന്നും ഹോണ്ട കൂട്ടിച്ചേർത്തു. ഫ്യുവൽ പമ്പ് അസംബ്ളി വാങ്ങിയിട്ടുള്ള ഉപഭോക്‌താക്കളും തങ്ങളുടെ വാഹനം അംഗീകൃത സേവന കേന്ദ്രത്തിൽ പരിശോധിക്കാൻ ഹോണ്ട അഭ്യർഥിച്ചു.
ഇതിനു മുമ്പും സമാനമായ ഫ്യുവല്‍ പമ്പ് തകരാറിനെ തുടര്‍ന്ന് ഹോണ്ട വാഹനങ്ങൾ തിരിച്ചു വിളിച്ചിട്ടുണ്ട്. 2020 ജൂണിൽ, 2019നും 2020നും ഇടയില്‍ നിര്‍മിച്ച 78,000 കാറുകളായിരുന്നു ഹോണ്ട തിരിച്ചുവിളിച്ചത്.
അമേസിന്റെ 18,851 യൂണിറ്റുകള്‍, ബ്രിയോയുടെ 3,317 യൂണിറ്റുകള്‍, ബിആര്‍-വിയുടെ 4,386 യൂണിറ്റുകള്‍, സിറ്റിയുടെ 32,872 യൂണിറ്റുകള്‍, ജാസിന്റെ 16,744 യൂണിറ്റുകള്‍, ഡബ്‌ള്യൂആര്‍-വിയുടെ 14,298 യൂണിറ്റുകള്‍ എന്നിവയെയാണ് തിരിച്ചു വിളിക്കുന്നത്.
INFORMATIVE | 14 വർഷങ്ങൾക്ക് ശേഷം സെൻസസ്; 2028ഓടെ ലോക്‌സഭാ സീറ്റുകളുടെ പുനവിഭജനവും