കൊച്ചി: മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍നിന്ന് വീണ വീട്ടുജോലിക്കാരി മരിച്ചു. സേലം സ്വദേശിനി കുമാരി(55)യാണ് മരിച്ചത്. ഫ്‌ളാറ്റിന് താഴെയുള്ള കാര്‍ പോര്‍ച്ചിനു മുകളില്‍ വീണ് പരുക്കേറ്റ് കിടക്കുന്ന നിലയിലായിരുന്നു കുമാരിയെ കണ്ടെത്തിയിരുന്നത്. തലക്ക് ഗുരുതര പരിക്കേറ്റ ഇവര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
അഡ്വ. ഇംതിയാസ് അഹമ്മദിന്റെ ഉടമസ്‌ഥതയിലുള്ള ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് ഈ മാസം 5ന് രാവിലെ ഏഴിനാണ് ഇവര്‍ വീണത്. ആറാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് സാരി കൂട്ടിക്കെട്ടി പുറത്തേക്ക് ഊര്‍ന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായെന്നാണ് പോലീസിന്റെ നിഗമനം.
അപകടം നടന്നതിന് പിന്നാലെ കുമാരിയുടെ ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഫ്‌ളാറ്റ് ഉടമക്കെതിരെ സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, വിശദമായ അന്വേഷണത്തില്‍ അസ്വാഭാവിക വിവരമൊന്നും പോലീസിന് ലഭിച്ചില്ല. കുമാരിയുടേത് ആത്‌മഹത്യ ശ്രമം ആയിരുന്നെന്നാണ് പോലീസ് പറയുന്നത്.
അതേസമയം മോഷ്‌ടിച്ച പണവുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവര്‍ അപകടം നടന്നതിന്റെ 10 ദിവസം മുമ്പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.
Read Also: ഹാലിസഹറിലെ ബിജെപി പ്രവര്‍ത്തകന്റെ മരണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ആരോപിച്ച് കുടുംബം








































