ഫ്ളാറ്റില്‍ നിന്ന് വീണ് വീട്ടു ജോലിക്കാരി മരിച്ച സംഭവം; ഫ്ളാറ്റുടമ ഇംതിയാസ് അറസ്‌റ്റില്‍

By Staff Reporter, Malabar News
House maid death
Ajwa Travels

കൊച്ചി: വീട്ടു ജോലിക്കാരി കൊച്ചിയില്‍ ഫ്ളാറ്റില്‍നിന്നും വീണ് പരിക്കേറ്റ മരിച്ച സംഭവത്തില്‍ ഫ്ളാറ്റുടമ ഇംതിയാസ് അറസ്‌റ്റില്‍. പോലീസ് സ്‌റ്റേഷനില്‍ ഹാജരായപ്പോഴാണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഒളിവില്‍ ആയിരുന്ന ഇംതിയാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. അന്യായമായി ജോലിക്കാരിയെ തടഞ്ഞുവെച്ചുവെന്ന കുറ്റത്തിനാണ് അറസ്‌റ്റ്.

ഡിസംബര്‍ 13നാണ് സേലം സ്വദേശി കുമാരി ഫ്ളാറ്റില്‍ നിന്നും വീണ് മരിച്ചത്. മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലാണ് സംഭവം നടന്നത്. ഫ്ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് സാരിയില്‍ ഊര്‍ന്നിറങ്ങാന്‍ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു അപകടം. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും മരണപ്പെടുക ആയിരുന്നു.

കുമാരിയുടെ മരണത്തിന് പിന്നാലെ മനുഷ്യക്കടത്ത്, അന്യായമായി യുവതിയെ വീട്ടു തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തി അടിമ വേല ചെയ്യിപ്പിക്കല്‍ എന്നിവ പ്രകാരം ഫ്‌ളാറ്റുടമക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

മാത്രവുമല്ല ഇയാള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. ഇംതിയാസ് അഹമ്മദിന്റെ കുടുംബം തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും കേസുമായി മുന്നോട്ടു പോകരുതെന്ന് പറഞ്ഞിരുന്നു എന്നും ശ്രീനിവാസന്‍ ആരോപിച്ചു. കേസില്‍ നിന്നും പിന്‍മാറാനായി ഇവര്‍ പണം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

കൂടാതെ വീട്ടിലെത്തിയവര്‍ പല പേപ്പറുകളിലും ബലമായി വിരലടയാളവും ഒപ്പും പതിപ്പിച്ചുവെന്ന് പറഞ്ഞ ശ്രീനിവാസന്‍ കാഴ്‌ച പരിമിതിയുള്ളതിനാല്‍ പേപ്പറുകള്‍ എന്താണെന്നതിനെ പറ്റി തനിക്ക് ഒന്നും അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. മാത്രവുമല്ല ആശുപത്രിയില്‍ നിന്നും വളരെ മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്നും കേസ് ഒതുക്കിതീര്‍ക്കാന്‍ പോലീസും ആശുപത്രിയും ഒത്തുകളിക്കുകയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Read Also: കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ; നാളെ തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE