പത്തനംതിട്ട: ജില്ലയിലെ മലയാലപ്പുഴ വള്ളിയാനിയില്‍ വീട്ടമ്മയെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. വള്ളിയാനി സ്വദേശി ശാന്തമ്മയെയാണ് സമീപത്തെ കൃഷിയിടത്തിലെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്നും ഭാര്യയുടെ ശരീരത്തില്‍ സ്പർശിച്ചപ്പോള് തനിക്കും ഷോക്കേറ്റെന്നും ഭര്‍ത്താവ് എബ്രഹാം ആരോപിച്ചു.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍നിന്ന് മാലിന്യം കളയാനായി പുറത്തേക്ക് പോയ ശാന്തമ്മയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് ഭര്‍ത്താവും മകനും അന്വേഷിച്ചിറങ്ങിയത്. തുടര്‍ന്ന് സമീപവാസിയുടെ കൃഷിയിടത്തില്‍ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ശാന്തമ്മയുടെ കാല് വൈദ്യുതകമ്പിയില്‍ കുരുങ്ങി കിടക്കുന്നനിലയിലാണ് കണ്ടതെന്ന് എബ്രഹാം മൊഴി നല്കി. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Most Read: ലക്ഷദ്വീപിൽ രൂക്ഷമായി കടലാക്രമണം



































