റിയാദ്: സൗദി അറേബ്യയില്‍ വെള്ളിയാഴ്‌ച വീണ്ടും മിസൈൽ ആക്രമണമുണ്ടായി. ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ടാണ് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ മിസൈല്‍ ലക്ഷ്യസ്‌ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തു.
യെമനിലെ സന അന്താരാഷ്‌ട്ര വിമാനത്താവളം, സൗദി അറേബ്യയിലേക്ക് ആക്രമണം നടത്താനായി മിസൈലുകളും മറ്റും വിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിട്ടുണ്ടെന്നാണ് സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന ആരോപിക്കുന്നത്. വ്യാഴാഴ്‌ച അറബ് സഖ്യസേന യെമനിലെ നിരവധി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും സൗദി അറേബ്യ ലക്ഷ്യം വെച്ച് യെമനില്‍ നിന്ന് വ്യോമാക്രമണ ശ്രമമുണ്ടായിരുന്നു. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകളാണ് ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തത്.
Kerala News: സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത; ആദ്യദൗത്യം ആരംഭിച്ചതായി ആരോഗ്യമന്ത്രി







































