സൗദിയിലെ ജനവാസ മേഖലയിൽ ഹൂതി ആക്രമണം

By Desk Reporter, Malabar News
Houthi attack on a populated area in Saudi Arabia
Ajwa Travels

റിയാദ്: സൗദിയിലെ ജനവാസ മേഖലയിൽ ഹൂതി ആക്രമണം. ആർക്കും പരിക്കേറ്റതായി റിപ്പോർട് ഇല്ല. ജനങ്ങളുടെ കാറുകളും, വീടുകളും തകർന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിറ്റേഴ്‌സ് റിപ്പോർട് ചെയ്യുന്നു.

അൽ ഷഖീക്ക്, ജിസാൻ, ജാനുബ്, ഖാമിസ് എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. മിസൈൽ ഉപയോഗിച്ചും ആക്രമണം നടന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അൽ ഷഖീഖിലെ വാട്ടർ ഡീസലൈനേഷൻ പ്ളാന്റ്, ജിസാനിലെ അരാംകോ, ദഹ്രാനിലെ പവർ സ്‌റ്റേഷൻ ഖആമിസിലെ ​ഗ്യാസ് പ്ളാന്റ് എന്നിവ ലക്ഷ്യം വച്ചും ആക്രമണം നടന്നു.

അതേസമയം, നാലിടങ്ങളിൽ വൻ നാശമുണ്ടാക്കാനുള്ള ഹൂതി ശ്രമം തകർത്തെന്ന് സൗദി അറിയിച്ചു. ഹൂതികൾ ഉൾപ്പടെയുള്ള യമനി വിഭാഗവുമായി റിയാദിൽ അനുനയ ചർച്ചകൾ നടക്കാനിരിക്കെയാണ് വീണ്ടും ഹൂതി ആക്രമണം ഉണ്ടായത്. നിഷ്‌പക്ഷ രാജ്യത്താണ് ചർച്ച സംഘടിപ്പിക്കുന്നതെങ്കിൽ പങ്കെടുക്കാമെന്നായിരുന്നു ഹൂതി വിഭാഗത്തിന്റെ പ്രതികരണം.

Most Read:  നാറ്റോക്കെതിരെ ഞങ്ങൾക്ക് പദ്ധതികളുണ്ട്; റഷ്യൻ നയതന്ത്രജ്‌ഞൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE