കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നരക്കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്‌തീനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
തിരിച്ചറിയാതിരിക്കാൻ ജീൻസിലെ പോക്കറ്റ് തുന്നി ചേർത്തിരുന്നു. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്‌റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 2332 ഗ്രാം വരുന്ന 20 സ്വർണക്കട്ടികൾ കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.
Most Read| തീർന്നിട്ടും തീരാതെ സമരം; കണ്ണൂരിൽ നിന്നുള്ള രണ്ടു സർവീസുകൾ ഇന്നും റദ്ദാക്കി





































