ദുബായ്: ഐസിസി ഏകദിന ടീം റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി. പുതിയ റാങ്കിംഗിൽ ഇന്ത്യയെ പിന്തള്ളി പാകിസ്‌ഥാന്‍ നാലാമതെത്തി. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെ പാകിസ്‌ഥാന്‍ അഞ്ചാം സ്‌ഥാനത്തു നിന്ന് നാലാം സ്‌ഥാനത്തേക്ക് കയറിയപ്പോള്‍ ഇന്ത്യ അഞ്ചാം സ്‌ഥാനത്തേക്ക് വീണു. ഐപിഎല്ലിന് മുൻപ് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഏകദിന പരമ്പര ഇന്ത്യ 0-3ന് തോറ്റിരുന്നു.
പാകിസ്‌ഥാന് 106 റേറ്റിംഗ് പോയന്റും ഇന്ത്യക്ക് 105 റേറ്റിംഗ് പോയന്റുമാണുള്ളത്. 2022ല്‍ ഇന്ത്യ ഇതുവരെ ദക്ഷിണാഫ്രിക്കക്കെതിരെ ഒറ്റ മൽസരം പോലും ജയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര 0-3ന് തോറ്റ ഇന്ത്യ ടെസ്‌റ്റില്‍ രണ്ട് മൽസരത്തിലും തോറ്റു. ഐപിഎല്ലിനുശേഷം ഇന്ത്യയില്‍ നടക്കുന്ന ടി-20 പരമ്പരയില്‍ ആദ്യ രണ്ട് മൽസരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക 0-2ന് മുന്നിട്ടു നില്‍ക്കുകയുമാണ്.
Read Also: ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രം






































