ദുബായ്: ഐസിസി ടി20 ബാറ്റ്‌സ്‌മാൻമാരുടെ റാങ്കിങ് പുറത്ത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒരു റാങ്ക് മുന്നിൽ കയറി ആറാമതായി. 697 പോയന്റുകളാണ് കോഹ്‌ലിക്കുള്ളത്. ഇന്ത്യൻ താരം ലോകേഷ് രാഹുൽ 816 പോയന്റോടെ രണ്ടാം സ്‌ഥാനത്തുണ്ട്. ഇംഗ്ളണ്ട് താരം ഡേവിസ് മലനാണ് ഒന്നാം റാങ്കിലുള്ളത്. 915 പോയന്റാണ് ഡേവിഡ് മലനുള്ളത്.
പാക് താരം ബാബർ അസം(801), ആസ്ട്രേലിയയുടെ ആരോൺ ഫിഞ്ച്(788), ദക്ഷിണാഫ്രിക്കയുടെ വാൻഡർ ഡസൻ (700), അഫ്‌ഗാൻ താരം എച്ച് സസായ് (676), ന്യൂസിലാൻഡ് താരം കോളിൻ മൺറോ (668), ന്യൂസിലാൻഡ് താരം ഇയാൻ മോർഗൻ (662) എന്നിവരാണ് ആദ്യ പത്തിലുള്ള താരങ്ങൾ.
ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ടീമിൽ നിന്നും ആരും ഇടം നേടിയിട്ടില്ല. 736 പോയന്റോടെ അഫ്‌ഗാനിസ്‌ഥാൻ ബൗളർ റാഷിദ് ഖാനാണ് ഒന്നാം സ്‌ഥാനത്ത്.
Read also: ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തമിഴ് റീമേക്ക്; ചിത്രീകരണം തുടങ്ങി