‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തമിഴ് റീമേക്ക്; ചിത്രീകരണം തുടങ്ങി

By Trainee Reporter, Malabar News
Ajwa Travels

സുരാജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്‌ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ് റീമേക്ക് ചിത്രീകരണം തുടങ്ങി. ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആർ കണ്ണനാണ്. ജയംകൊണ്ടേൻ, കണ്ടേൻ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കണ്ണൻ. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനുള്ള അവകാശം വാങ്ങിയിരിക്കുന്നതും കണ്ണനാണ്.

തമിഴ്‌നാട്ടിലെ കാരക്കുടിയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഛായാഗ്രഹണം ബാലസുബ്രഹ്‌മണ്യമാണ് നിർവഹിക്കുന്നത്. സവരി മുത്തുവും ജീവിതയും ചേർന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത്. ലിയോ ജോൺപോൾ എഡിറ്റിംഗും രാജ്‌കുമാർ കലാസംവിധാനവും നിർവഹിക്കും.

ഒടിടി റിലീസായി എത്തിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മലയാളത്തിൽ നിരൂപകപ്രശംസ നേടിയിരുന്നു. ചിത്രത്തിൽ നിമിഷ സജയന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു.

Read also: സെറ്റിന്റെ മുകളിൽ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക്; ഷൂട്ടിങ് നിർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE