സെറ്റിന്റെ മുകളിൽ നിന്ന് വീണ് ഫഹദ് ഫാസിലിന് പരിക്ക്; ഷൂട്ടിങ് നിർത്തി

By News Desk, Malabar News
Ajwa Travels

കൊച്ചി: മലയാള സിനിമയുടെ മുൻനിര യുവനായകൻ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. പാതാളത്തെ സ്‌റ്റുഡിയോയിൽ ഷൂട്ടിങ് നടക്കുന്നതിനിടെ സെറ്റിട്ട കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്ക് പറ്റുകയായിരുന്നു.

സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ച് പോകുന്ന രംഗമാണ് ചിത്രീകരിച്ച് കൊണ്ടിരുന്നത്. ഇതിനിടെ താരം കെട്ടിടത്തിന് മുകളിൽ നിന്ന് വീഴുകയായിരുന്നു. മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്. തുടർന്ന് ഫഹദിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയനാക്കി.

വീഴ്‌ചയുടേതായ ചെറിയ വേദനകൾ മാത്രമാണ് താരത്തിനുളളത് എന്നും നിലവിൽ വിശ്രമത്തിലാണെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. സംഭവത്തെ തുടർന്ന് സിനിമയുടെ ഷൂട്ടിങ് നിർത്തി വെച്ചു. സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞിന്‍റെ തിരക്കഥ മഹേഷ് നാരായണന്റേതാണ്. സംവിധായകനും ഫഹദിന്റെ പിതാവുമായി ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Also Read: കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; കുറ്റം നിഷേധിച്ച് പ്രതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE