ന്യൂഡെൽഹി: അടുത്തവർഷം നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ മൽസരക്രമം പുറത്തുവിട്ട് ഐസിസി. ജനുവരി 15 മുതൽ ഫെബ്രുവരി ആറുവരെയാണ് ലോകകപ്പ്. സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിലാണ് ഉൽഘാടന മൽസരം. സിംബാബ്‌വെ- സ്‌കോട്ട്ലൻഡ് മൽസരവും ആദ്യദിനം നടക്കും. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയുടെ ആദ്യ മൽസരം ജനുവരി 16ന് അയർലൻഡിന് എതിരെയാണ്. ടാൻസാനിയ ആദ്യമായി ഒരു ഐസിസി ടൂർണമെന്റിൽ കളിക്കുന്നുവെന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്.
16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇന്ത്യ, ബംഗ്ളാദേശ്, യുഎസ്എ, ന്യൂസിലൻഡ് ടീമുകൾ ഗ്രൂപ്പ് എയിലാണ്. പാക്കിസ്‌ഥാൻ, ഇംഗ്ളണ്ട് ടീമുകൾ ഗ്രൂപ്പ് ബിയിലും ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകൾ ഗ്രൂപ്പ് സിയിലുമാണ്. ഗ്രൂപ്പ് ഡിയിൽ ദക്ഷിണാഫ്രിക്ക, വെസ്‌റ്റിൻഡീസ് ടീമുകളും ഉൾപ്പെടുന്നു. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം സൂപ്പർ സിക്‌സ്, സെമി ഫൈനൽ മൽസരങ്ങൾ നടക്കും. ഫെബ്രുവരി ആറിനാണ് ഫൈനൽ.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!






































