ഇടുക്കി: പെരുവന്താനം അമലഗിരിയിൽ അയ്യപ്പഭക്‌തരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. തീർഥാടകരുടെ തന്നെ ബസാണ് ഇടിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശികളായ ആദി നാരായണ നായിഡു, ഈശ്വർ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒരു കാറുമായി ഇടിച്ചതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന അയ്യപ്പഭക്‌തരുടെ വാഹനത്തിന്റെ പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Also Read: സമരം തുടരുന്ന പിജി ഡോക്‌ടർമാര്‍ക്ക് എതിരെ കര്‍ശന നടപടി; ആരോഗ്യമന്ത്രി







































