റോഡിൽ നിന്ന് 70,000 രൂപ കളഞ്ഞുകിട്ടി; ഉടമക്ക് തിരികെ നൽകി യുവാക്കൾ

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശികളായ കടുപ്പിൽ അപ്പു, തെള്ളകത്ത് ജോബിൻ എന്നിവർക്കാണ് കെസി നഗർ റോഡിൽ നിന്ന് 70,000 രൂപ കളഞ്ഞുകിട്ടിയത്.

By Senior Reporter, Malabar News
money giving
Representational Image
Ajwa Travels

കളഞ്ഞുകിട്ടിയ പണം ഉടമസ്‌ഥന് തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഇടുക്കി സ്വദേശികളായ യുവാക്കൾ. കാഞ്ചിയാർ കൽത്തൊട്ടി സ്വദേശികളായ കടുപ്പിൽ അപ്പു, തെള്ളകത്ത് ജോബിൻ എന്നിവർക്കാണ് കെസി നഗർ റോഡിൽ നിന്ന് 70,000 രൂപ കളഞ്ഞുകിട്ടിയത്.

ഉടൻ ഇരുവരും ഈ പണം പ്രദേശവാസിയും ബ്ളോക്ക് പഞ്ചായത്ത് അംഗവുമായ ജോമോൻ തെക്കേലിന്റെ കൈവശം ഏൽപ്പിക്കുകയായിരുന്നു. ഉടമയെ തേടിയുള്ള അന്വേഷണത്തിൽ പണം കൽത്തൊട്ടി പനമനശ്ശേരിയിൽ ജോയിയുടേതാണെന്ന് കണ്ടെത്തുകയും തിരികെ നൽകുകയുമായിരുന്നു.

ശനിയാഴ്‌ച പണിക്കാർക്ക് കൂലി നൽകുന്നതിനായി പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പണം റോഡിൽ നഷ്‌ടപ്പെടുകയായിരുന്നു. കളഞ്ഞുകിട്ടിയ പണം ഉടമയ്‌ക്ക്‌ തിരികെ നൽകി മാതൃകയായ യുവാക്കളെ പ്രദേശവാസികൾ അഭിനന്ദിച്ചു.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE