തൃശൂർ: കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് വൈകീട്ട് തൃശൂരില്‍ പൂരത്തിന്റെ വെടിക്കെട്ട് നടന്നേക്കും. തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. കനത്ത മഴയെത്തുടര്‍ന്നാണ് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്. ഇന്നലെ വൈകിട്ട് തൃശൂരില്‍ മഴ പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകീട്ട് നടത്താന്‍ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയിൽ എത്തിയത്.
അതേസമയം, പൂര പ്രേമികളുടെ കണ്ണും കാതും മനസും നിറച്ച് ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ മെയ് 11ന് പൂര്‍ത്തിയായിരുന്നു. ദേശക്കാരുടെ പൂരമായിരുന്നു അന്ന് നടന്നത്. അന്നേ ദിവസം രാവിലെ 8 മണിയോടെ നായ്ക്കനാല്‍ പരിസരത്തു നിന്നും തിരുവമ്പാടിയും മണികണ്ഠനാല്‍ പരിസരത്തുനിന്ന് പാറമേക്കാവിന്റെയും എഴുന്നള്ളത്ത് ആരംഭിച്ചു.
Read Also: തീർഥാടകരുടെ ബസിന് തീപിടിച്ചു; ജമ്മു കശ്മീരിലെ കത്രയിൽ 4 മരണം







































