തീർഥാടകരുടെ ബസിന് തീപിടിച്ചു; ജമ്മു കശ്‌മീരിലെ കത്രയിൽ 4 മരണം

By Team Member, Malabar News
Bus Catches Fire At Katra In Jammu Kashmir And 4 Were Died

ശ്രീനഗർ: ജമ്മു കശ്‌മീരിൽ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന തീർഥാടകാരിൽ 4 പേർ മരിക്കുകയും, 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ജമ്മു കശ്‌മീരിലെ കത്രയിലാണ് സംഭവം.

കത്രയിൽ നിന്നും ജമ്മുവിലേക്ക് പോകുകയായിരുന്ന ബസ് ഖർമാലിൽ വച്ചാണ് തീപിടിച്ചത്. എൻജിനിൽ നിന്നും തീ പടർന്നതാണെന്നാണ് നിലവിലെ നിഗമനം. അപകടത്തിന് പിന്നാലെ 2 പേർ സംഭവ സ്‌ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തുടർന്ന് പരിക്കേറ്റ ആളുകളെ കത്രയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

അപകടത്തിൽ പരിക്കേറ്റ ആളുകൾക്ക് സാധ്യമായ മികച്ച ചികിൽസ നൽകാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായി ജമ്മു കശ്‌മീർ ലഫ്. ഗവർണർ മനോജ് സിൻഹ അറിയിച്ചു. കൂടാതെ അപകടത്തിൽ പെട്ടവർക്ക് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also: ബിജെപി നേതാവിന്റെ വീട് കയ്യേറ്റ ഭൂമിയിൽ; ബുള്‍ഡോസറുമായി എത്തുമെന്ന് എഎപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE