ബിജെപി നേതാവിന്റെ വീട് കയ്യേറ്റ ഭൂമിയിൽ; ബുള്‍ഡോസറുമായി എത്തുമെന്ന് എഎപി

By Syndicated , Malabar News
adesh-gupta
Ajwa Travels

ന്യൂഡെല്‍ഹി: ബിജെപി ഡെല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്‌തയുടെ വീട് കയ്യേറ്റ ഭൂമിയിലെന്ന് ആം ആദ്‌മി. നാളെ രാവിലെ 11 മണിക്കകം കയ്യേറ്റം നീക്കിയില്ലെങ്കില്‍ ബുള്‍ഡോസറുമായി എത്തുമെന്നും എഎപി വ്യക്‌തമാക്കി.

‘ആദേശ് ഗുപ്‌ത തന്റെ വീടിനും ഓഫീസിനുമായി പൊതുഭൂമി കൈയേറിയിട്ടുണ്ട്. ഞങ്ങള്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല,’ ആം ആദ്‌മി നേതൃത്വം ചൂണ്ടിക്കാട്ടി.

അതേസമയം, ബംഗ്ളാദേശികള്‍, റോഹിംഗ്യകള്‍, തീവ്രവാദികള്‍, കലാപകാരികള്‍ എന്നിവരുടെ സ്വത്തുക്കൾ ബിജെപി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ പേരില്‍ ആം ആദ്‌മി രാഷ്‌ട്രീയം കളിക്കുന്നു എന്നായിരുന്നു ആദേശ് ഗുപ്‌തയുടെ ആരോപണം.

നേരത്തെ, ഡെല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ വടക്കന്‍ ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തിരുന്നു. സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബിജെപി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ നടത്തിയത്.

Read also: വിശ്രമിക്കാൻ സമയമായില്ല; നരേന്ദ്ര മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE