കണ്ണൂർ: കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണവം പോലീസ് സ്‌റ്റേഷന് മുൻവശത്ത് ടയർ പഞ്ചർ നന്നാക്കുന്ന കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് (ബാബു-52), കണ്ണവം സ്വദേശിയായ ഇസ്‌മായിൽ (52) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകീട്ട് പേരാവൂർ ഭാഗത്തുനിന്ന് എത്തിയ കാർ കണ്ണവം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പോലീസിന്റെ ക്യാമറ പോസ്‌റ്റ് ഇടിച്ച് തകർത്താണ് കാർ നിന്നത്. ഇരുവരും സംഭവ സ്‌ഥലത്ത് വെച്ചുതന്നെ മരിച്ചു.
അപകടത്തിൽ മരിച്ച ഇസ്‌മായിൽ ‘അത്‌ഭുത ദ്വീപ്’ ഉൾപ്പടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണവത്ത് പരേതനായ ആയിഷയുടെയും അബ്‌ദുറഹ്‌മാന്റെയും മകനാണ്. മങ്ങാടൻ വാസുവിന്റെയും കമലയുടെയും മകനാണ് സജീഷ്. ഭാര്യ: പ്രസീത. മക്കൾ: അനു, ആരോമൽ.
Most Read| ഇരുചക്ര വാഹനത്തിൽ ഇനി അഭ്യാസം വേണ്ട; പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്നു



































