ബെംഗളൂരു: ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അത് അനുവദിക്കുന്ന രാജ്യത്ത് പോകാമെന്ന് ബിജെപി നേതാവും കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ യശ്‌പാൽ സുവര്‍ണ. ജഡ്‌ജിമാര്‍ സ്വാധീനിക്കപ്പെട്ടെന്ന് ആരോപിച്ച് വിദ്യാർഥികള്‍ അവരെ കുറ്റപ്പെടുത്തുന്നു. ഈ വിഷയത്തില്‍ ജുഡീഷ്യറിയെയും സര്‍ക്കാരിനെയും ബന്ധിപ്പിക്കുന്നതില്‍ അർഥമില്ലെന്നും യശ്‌പാൽ പറഞ്ഞു.
“ഭരണഘടനയെ മാനിക്കുന്നില്ലെങ്കില്‍, ഹിജാബ് ധരിക്കാനും അവരുടെ മതം അനുഷ്‌ഠിക്കാനും അനുവാദമുള്ളിടത്ത് അവര്‍ക്ക് പോകാം”- യശ്‌പാൽ സുവര്‍ണ പറഞ്ഞതായി എഎന്‍ഐ റിപ്പോർട് ചെയ്‌തു.
Students are blaming judges, accusing them to be influenced. Connecting judiciary & govt makes no sense. If they don’t respect constitution, they may go out where they’re allowed to wear Hijab & practice their religion:Yashpal Suvarna, VP, College Development Committee&BJP leader pic.twitter.com/vQk7ovHESr
— ANI (@ANI) March 16, 2022
കർണാടകയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാമെന്നും ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇസ്‌ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്‌ലിം വിദ്യാർഥികൾ നൽകിയ ഹരജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്‌റ്റിസ് ഋതു രാജ് അവസ്‍തി അധ്യക്ഷനും ജസ്‌റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത്, ജസ്‌റ്റിസ് ജെഎം ഖാസി എന്നിവർ അംഗങ്ങളുമായ ബെഞ്ചായിരുന്നു വിധി പ്രസ്‌താവിച്ചത്.
ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ ഇന്ന് കർണാടകയിൽ ബന്ദ് ആചരിക്കുകയാണ്. ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്. കര്‍ണാടകയിലെ പ്രധാന പത്ത് മുസ്‌ലിം സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ്. സമാധാനപരമായാണ് ബന്ദ് നടത്തുകയെന്ന് ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദ് പറഞ്ഞു. ബന്ദിന്റെ ഭാഗമായി പ്രകടനമോ പ്രതിഷേധ റാലികളോ പാടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read: ‘പുട്ട് ബന്ധങ്ങളെ തകർക്കും’; മൂന്നാം ക്‌ളാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു







































