പാമ്പ്രയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം

By News Desk, Malabar News
MalabarNews_tiger presence in wayyanad
Representation Image
Ajwa Travels

വയനാട്: ബത്തേരി- പുല്‍പ്പള്ളി റോഡിലെ വനപാതയില്‍ പാമ്പ്ര റോഡരികില്‍ കടുവയെ കണ്ടെത്തി. ഇതുവഴി കടന്നുപോയ യാത്രക്കാരാണ് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരു മാസത്തിലധികമായി ഈ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഇരുളം പാമ്പ്രയില്‍ പൊകലമാളത്താണ് കടുവയെ വഴി യാത്രക്കാര്‍ കണ്ടെത്തിയത്. എസ്റ്റേറ്റും വനവും രണ്ടു ഭാഗങ്ങളിലായി ഉള്ള പ്രദേശമാണിത്. അതിനാല്‍ തന്നെ കടുവ പതുങ്ങിയിരുന്നാല്‍ യാത്രക്കാര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാകില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ബത്തേരിയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാങ്ക് ജീവനക്കാരിക്ക് നേരെ കടുവ പാഞ്ഞടുത്തിരുന്നു. അത്ഭുതകരമായാണ് ഈ സ്ത്രീ രക്ഷപ്പെട്ടത്. പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളെയും കടുവ ആക്രമിച്ചിരുന്നു.

വീണ്ടും പ്രദേശത്ത് കടുവയെ കണ്ടെത്തിയതോടെ ആശങ്കയിലാണ് പ്രദേശത്തുകാര്‍. കൂടുതല്‍ കൂടുകള്‍ സ്ഥാപിച്ച് കടുവയെ പിടികൂടാന്‍ വനംവകുപ്പ് തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. നേരത്തെ കദവാക്കുന്നില്‍ യുവാവിനെ കടുവ ആക്രമിച്ച് കൊന്നതിന് പിന്നാലെ ഈ പ്രദേശം നിരീക്ഷണത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE