കോഴിക്കോട്: പ്രവർത്തനശേഷി കൂടിയതും ചിലവ് കുറഞ്ഞതുമായ സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) കോഴിക്കോട്ടെ വിവിധ പെട്രോൾ പമ്പുകൾ വഴി ഏപ്രിൽ 19 മുതൽ ലഭ്യമാകും. ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസിന്റെ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായാണിത്. ചേമഞ്ചേരി അരോമ പെട്രോൾ പമ്പിൽ (ഇന്ത്യൻ ഓയിൽ) തിങ്കളാഴ്ച പകൽ 10.30നാണ് ഉൽഘാടനം. കളക്ടർ സാംബശിവറാവു വിപണനോൽഘാടനം നിർവഹിക്കും.
തിങ്കളാഴ്ച തന്നെ നടക്കാവ് കെ പി കുഞ്ഞിരാമൻ ആൻഡ് സൺസ് പെട്രോൾ പമ്പിലും സിഎൻജി ഗ്യാസ് വിപണനം തുടങ്ങും. ഈ മാസം 25ഓടെ ഉള്ള്യേരി കുനിയിൽ ഓട്ടോ ഫ്യുവൽസ് വഴിയും ലഭ്യമാകും. അതിന് ശേഷം പറമ്പിൽ ബസാറിലും പദ്ധതി തുടങ്ങും.
പരിസ്ഥിതി സൗഹൃദവും സുരക്ഷിതവും പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് ചിലവ് കുറഞ്ഞതുമായ ഇന്ധനമാണ് സിഎൻജി. പ്രകൃതിവാതകം വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന രീതിക്ക് ആഗോള താപനത്തിന്റെയും പരിസ്ഥിതി മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ അതീവ പ്രാധാന്യമാണുള്ളത്.
Read Also: കോവാക്സിൻ ഉൽപാദനം അടുത്ത രണ്ട് മാസത്തിനകം ഇരട്ടിയാക്കും; കേന്ദ്രം







































