കോവാക്‌സിൻ ഉൽപാദനം അടുത്ത രണ്ട് മാസത്തിനകം ഇരട്ടിയാക്കും; കേന്ദ്രം

By Trainee Reporter, Malabar News
covaxin
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവാക്‌സിൻ ഉൽപാദനം അടുത്ത രണ്ട് മാസത്തിനകം ഇരട്ടിയാക്കുമെന്ന് കേന്ദ്ര സർക്കാർ. മെയ്-ജൂൺ മാസം കൊണ്ട് ഉൽപാദനം ഇരട്ടിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ ജൂലൈ- ഓഗസ്‌റ്റ്‌ മാസങ്ങൾക്കുള്ളിൽ 6-7 മടങ്ങ് വരെ ഉൽപാദനം വർധിപ്പിക്കലാണ് ലക്ഷ്യം. സെപ്റ്റംബർ മാസത്തോടെ പ്രതിമാസം 10 കോടി ഡോസ് വാക്‌സിനാകും ഉൽപാദിപ്പിക്കുക. രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ പ്രഖ്യാപനം.

ഉൽപാദന പ്രക്രിയ വേഗത്തിലാക്കാൻ വാക്‌സിൻ നിർമാതാക്കൾക്ക് കേന്ദ്രം സാമ്പത്തിക സഹായം ഉൾപ്പടെ ഉറപ്പുവരുത്തും. ഭാരത് ബയോടെക്കിന്റെ ബെംഗളൂരുവിലെ സ്‌ഥാപനം, മുംബൈയിലെ ഹാഫ്‌കിൻ ബയോ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ, ഹൈദരാബാദിലെ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് എന്നിവയാകും വാക്‌സിൻ ഉൽപാദനം നടത്തുന്നത്.

Read also:കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കു കൂടി കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE