തയ്യൽ തൊഴിലാളി ആനുകൂല്യങ്ങളിൽ വർധനവ്; ചികിൽസാ ധനസഹായം 25,000 രൂപയാക്കി ഉയർത്തി

By News Desk, Malabar News
Increase in sewing worker benefits; The financial assistance for treatment has been increased to Rs. 25,000
Representational Image
Ajwa Travels

തിരുവനന്തപുരം: കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി വഴിയുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. തൊഴിലും നൈപുണ്യവും വകുപ്പാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. കൂടാതെ മാരക രോഗങ്ങൾക്കുള്ള ചികിൽസാ സഹായം 5,000 രൂപയിൽ നിന്ന് 25,000 രൂപയാക്കിയും മറ്റ് രോഗങ്ങൾക്കുള്ള സഹായം 1,000 രൂപയിൽ നിന്ന് 5,000 രൂപയാക്കിയും ഉയർത്തി.

വിവാഹ ധനസഹായം 2,000 രൂപയിൽ നിന്ന് 5,000 രൂപയാക്കി. തൊഴിലാളികളുടെ ആശ്രിതർക്കുള്ള മരണാനന്തര സഹായം 25,000 രൂപയിൽ നിന്ന് 40,000 രൂപയായും ശവസംസ്‌കാര ചെലവിനുള്ള സഹായം 1,000 രൂപയിൽ നിന്ന് 2,000 രൂപയായും വർധിപ്പിച്ചു.

കൂടാതെ, വിരമിക്കൽ ആനുകൂല്യം അംശദായം അടച്ച തീയതികൾ കണക്കിലെടുത്ത് 5.5 ശതമാനം പലിശ ഉൾപ്പടെയുള്ള തുകയാക്കി പരമാവധി 1.5 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. അതേസമയം, എസ്‌എസ്‌എൽസി ക്യാഷ് അവാർഡ് തുക 1,000 രൂപയിൽ നിന്ന് 2,000 രൂപയായി ഉയർത്തിയിട്ടുണ്ട്. പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള ധനസഹായം 5,000 രൂപയിൽ നിന്ന് 8,000 രൂപയായും ഉയർത്തി.

Also Read: ഇന്ധന വില വര്‍ധന; ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE