ന്യൂ ഡെല്‍ഹി: രാജ്യത്ത് 51 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍. ഒരു ലക്ഷത്തിന് അടുത്ത് ആള്‍ക്കാര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 97,894 പുതിയ കോവിഡ് കേസുകള്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 51,18,254 ആയി.
1,132 മരണങ്ങളാണ് ഇന്നലെ മാത്രം രാജ്യത്ത് സ്ഥരികരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 83,198 എന്ന നിലയിലെത്തി.
നിലവില്‍ 10,09,976 പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത്. അതേസമയം 40,25,080 പേര്‍ ഇതുവരെയായി രോഗ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേ മന്ത്രാലയം കണക്കുകള്‍ പറയുന്നു.
സെപ്റ്റംബര്‍ 16 വരെ 6,05,65,728 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇന്നലെ മാത്രം 11,36,613 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.
Sports News: ഇരട്ടഗോള്‍ നേടി മെസി