ഇരട്ടഗോള്‍ നേടി മെസി; രാജകീയ തിരിച്ചുവരവില്‍ ആവേശത്തിലായി ആരാധകര്‍

By Staff Reporter, Malabar News
sports image_malabar news
മത്സരത്തിനിടെ മറ്റ് താരങ്ങളോടൊപ്പം മെസി
Ajwa Travels

ബാഴ്സലോണ: ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി മെസിയുടെ ഇരട്ട ഗോള്‍. ജിറോണക്കെതിരായ സന്നാഹ മത്സരത്തില്‍ ബാഴ്സലോണക്ക് വേണ്ടി മെസി ഇരട്ട ഗോള്‍ നേടി.

ജിറോണക്കെതിരായ മത്സരത്തില്‍ ഇരട്ടഗോള്‍ നേടി മെസി. സന്നാഹ മത്സരത്തിലാണ് ബാഴ്സക്ക് വേണ്ടി മെസി തിളങ്ങിയത്. ക്ലബ്ബുമായി ഉണ്ടായിരുന്ന പ്രശ്നങ്ങളെ തുടര്‍ന്ന് താന്‍ ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നതായി മെസി നേരത്തെ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, ബാഴ്സയുമായി കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ് മെസി. ഇതിനു പിന്നാലെ താരം നേടിയ ഗോളുകള്‍ ആരാധകരെ ആവേശത്തില്‍ ആക്കിയിരിക്കുകയാണ്.

45-ാം മിനിറ്റില്‍ ബോക്സിനു പുറത്തു നിന്നായിരുന്നു മെസിയുടെ ആദ്യ ഗോള്‍ പിറന്നത്. പിന്നീട് 51-ാം മിനിറ്റിലും ഗോള്‍ നേടി മെസി ബാഴ്സക്ക് ലീഡ് നല്‍കി. ബാഴ്സക്ക് വേണ്ടി ആദ്യ ഗോള്‍ 21-ാം മിനിറ്റില്‍ കുട്ടിന്യോയാണ് നേടിയത്. അതേസമയം 45-ാം മിനിറ്റിലും 46-ാം മിനിറ്റില്‍ സാമുവല്‍ സെയ്സിലൂടെ ജിറോണ ആശ്വാസ ഗോള്‍ നേടി.

എന്നാല്‍ മറുവശത്ത് സ്വന്തം താല്‍പര്യത്തിന് അനുസരിച്ചല്ല താന്‍ ബാഴ്സയുമായി ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിയിരിക്കുന്നതെന്ന് മെസി വ്യക്തമാക്കി. ബാഴ്സ മാനേജ്മെന്റിനോട് കരാര്‍ വ്യവസ്ഥയുമായി ബന്ധപ്പെട്ട് തര്‍ക്കിക്കാന്‍ താല്‍പര്യം ഇല്ലാത്തതിനാല്‍ ക്ലബില്‍ തുടരാന്‍ തീരുമാനിക്കുക ആയിരുന്നു താരം. ഇതുമായി ബന്ധപ്പെട്ട് മെസിയുടെ നടത്തിയ തുറന്നുപറച്ചില്‍ കായികലോകം ഞെട്ടലോടെയാണ് കേട്ടത്.

ഗോളിനു നല്‍കിയ അഭിമുഖത്തിലാണ് മെസി തന്റെ നിലപാട് വ്യക്തമാക്കിയത്. താന്‍ സന്തുഷ്ടനല്ലെന്നും ബാഴ്സ വിടാന്‍ ആഗ്രഹിക്കുന്നതായും മെസി പറഞ്ഞു. എന്നാല്‍ നിയമയുദ്ധത്തിലേക്ക് പോകാനും താരം ഇഷ്ടപ്പെടുന്നില്ല. ക്ലബ് വിടാന്‍ അവര്‍ എന്നെ അനുവദിക്കുന്നില്ല. ബര്‍തെമ്യൂ നയിക്കുന്ന ക്ലബ് എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ പരാജയമാണെന്നും മെസി വ്യക്തമാക്കി. അതേസമയം താന്‍ ബാഴ്സയെ സ്നേഹിക്കുന്നുവെന്നും തനിക്ക് ബാഴ്സയേക്കാള്‍ മികച്ച സ്ഥലം വേറെ ലഭിക്കില്ലെന്നും മെസി പറഞ്ഞു. കൂടാതെ പുതിയ താരങ്ങളെയാണ് ബാഴ്സക്ക് ആവശ്യമെന്നാണ് മെസിയുടെ വിശ്വസം.

‘എന്റെ സമയം പൂര്‍ത്തിയായെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സീസണ്‍ കഴിയുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവിയെ കുറിച്ച് സ്വയം തീരുമാനിക്കാം എന്നാണ് ബര്‍തെമ്യു പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം ആ വാക്ക് ലംഘിച്ചു,’ മെസി കൂട്ടിച്ചേര്‍ത്തു.

ഏതായലും ഇരട്ടഗോളിലൂടെ രാജകീയമായി തന്നെ ബാഴ്സയുടെ ജഴ്സിയില്‍ തിരിച്ചെത്തിയ മെസിയുടെ പ്രകടനം ആരാധകരുടെ ആവേശവും പ്രതീക്ഷയുമെല്ലാം വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.

National News: കാണിക്കയായി നിരോധിച്ച നോട്ടുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE