ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,358 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്തു. 6,450 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ 75,456 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 98.40% ആണ് രോഗമുക്തി നിരക്ക്.
ഡെൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 331 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. 144 പേർ രോഗമുക്തി നേടിയപ്പോൾ ഒരുമരണവും രാജ്യ തലസ്ഥാനത്ത് റിപ്പോർട് ചെയ്തു. 1,289 സജീവ കേസുകളാണ് ഡെൽഹിയിൽ ഉള്ളത്.
കേരളത്തിൽ കഴിഞ്ഞ ദിവസം 1,636 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 42,149 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. രോഗമുക്തി നേടിയവർ 2,864 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 23 പേർക്കുമാണ്.
അതേസമയം രാജ്യത്തെ ഒമൈക്രോൺ കേസുകളുടെ എണ്ണം 653 ആയി ഉയർന്നു. 186 പേർ ഇതുവരെ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ രേഖപ്പെടുത്തിയത് ഡെൽഹിയിലാണ്(142 കേസുകൾ). 141 കേസുകളുള്ള മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. കേരളം (57), ഗുജറാത്ത് (49), രാജസ്ഥാൻ(43) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.
Most Read: കോവിഡ് വ്യാപനത്തിന് സാധ്യത; സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തം








































