ന്യൂഡെൽഹി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്തത് 41,965 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,28,10,845 ആയി.
33,964 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. അതേസമയം 460 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
നിലവിൽ 3,78,181 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 3,19,93,644 ആളുകൾ ഇതുവരെ രോഗമുക്തി നേടിയപ്പോൾ കോവിഡ് മൂലം ജീവൻ നഷ്ടമായത് 4,39,020 പേർക്കാണ്.
രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. 65,41,13,508 വാക്സിൻ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,33,18,718 ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 50 കോടി കടന്നു. 14 കോടി ആളുകളാണ് രാജ്യത്ത് രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചിരിക്കുന്നത്.
Most Read: ഇടുക്കി തോട്ടംമേഖലയിലെ ബാലവേല തടയാന്‍ കർശന നടപടികളുമായി പോലീസ്








































