ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കേസുകൾ 10,000ത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,013 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമാണ്.
16,765 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത്. ഇതുവരെ 4,23,07,686 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്തി നേടിയത്.
അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടമായത് 5,13,843 പേർക്കാണ്. ഇന്നലെ മാത്രം 119 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്.
നിലവിൽ 1,02,601 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കേരളത്തിലും പ്രതിദിന കേസുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 2,524 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 34,680 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. രോഗമുക്തി നേടിയവർ 5,499 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 3 പേർക്കുമാണ്.
ഇതിനിടെ രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 1,77,50,86,33 വാക്സിൻ ഡോസുകളാണ് രാജ്യത്തുടനീളമായി വിതരണം ചെയ്തത്.
Most Read: യുക്രൈൻ രക്ഷാദൗത്യം; കേന്ദ്ര മന്ത്രിമാർ അതിർത്തികളിലേക്ക്








































