ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,915 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്തതിനേക്കാൾ 14 ശതമാനം കുറവ് കേസുകളാണ് ഇന്ന് റിപ്പോർട് ചെയ്തത്. പ്രതിദിന കോവിഡ്-19 കേസുകൾ തുടർച്ചയായ 23 ദിവസമായി ഒരു ലക്ഷത്തിൽ താഴെയാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,29,24,130 ആയി ഉയർന്നു.
119 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ റിപ്പോർട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,13,843 ആയി ഉയർന്നു. അതേസമയം 16,864 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. 98.59 ശതമാനമാണ് രോഗമുക്തി നിരക്ക്.
നിലവിൽ 92,472 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
കേരളത്തിലാകട്ടെ 2,010 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 29,545 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രോഗമുക്തി നേടിയവർ 5,283 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 7 പേർക്കുമാണ്.
Most Read: റഷ്യയെ ഇന്റർപോളിൽ നിന്ന് പുറത്താക്കിയേക്കും; ശ്രമങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ബ്രിട്ടൺ








































