ഓവൽ: ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ നാലാം ടെസ്‌റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. 10 വിക്കറ്റുകളും ഒരു ദിവസവും ശേഷിക്കെ 291 റൺസ് കൂടിയാണ് ആതിഥേയരായ ഇംഗ്ളണ്ടിന് ജയിക്കാൻ വേണ്ടത്. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് നാലാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്‌ടമില്ലാതെ 77 റൺസ് എന്ന നിലയിലായിരുന്നു. ഹസീം ഹമീദ് (43), റോറി ബേൺസ് (31) എന്നിവരാണ് ക്രീസിൽ.
ബാറ്റിംഗിന് ഏറെ അനുകൂലമായ പിച്ചിൽ ഇംഗ്ളണ്ട് ഈ ലക്ഷ്യം അനായാസം മറികടന്നേക്കുമെന്നാണ് വിലയിരുത്തൽ. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 466 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. നാലാം ദിനം തുടക്കത്തിൽ പതറിയെങ്കിലും മധ്യനിരയും വാലറ്റവും നന്നായി ബാറ്റു വീശിയതോടെയാണ് ഇന്ത്യയുടെ ലീഡ് 350 കടന്നത്. എങ്കിലും മികച്ച ബാറ്റിങ് നിരയുള്ള ഇംഗ്ളണ്ടിനെ വീഴ്‌ത്തണമെങ്കിൽ ഇന്ത്യൻ ബൗളർമാർ സകല അടവുകളും പുറത്തെടുക്കേണ്ടി വരും.
Read Also: ‘മിന്നൽ മുരളി’യുടെ വരവ് നെറ്റ്ഫ്ളിക്‌സിൽ തന്നെ; ഔദ്യോഗിക പ്രഖ്യാപനം







































