‘മിന്നൽ മുരളി’യുടെ വരവ് നെറ്റ്ഫ്ളിക്‌സിൽ തന്നെ; ഔദ്യോഗിക പ്രഖ്യാപനം

By Staff Reporter, Malabar News
Minnal Murali - Netflix
Ajwa Travels

സിനിമാപ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’യുടെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമായി. അഭ്യൂഹങ്ങൾക്കൊടുവിൽ ചിത്രം നെറ്റ്ഫ്ളിക്‌സ് റിലീസ് തന്നെയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. റിലീസ് തിയതി വൈകാതെ തന്നെ പുറത്ത് വിടും.

ബേസിൽ ജോസഫ് ആണ് മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ. ‘ഗോദ’യ്‌ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. ജസ്‌റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്‌മാനാണ് സംഗീതം.

അമാനുഷിക കഥാപാത്രമായ ‘മിന്നൽ മുരളി’യായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. സ്‌നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. മലയാളം തമിഴ് ഭാഷകളിൽ മിന്നൽ മുരളി, ഹിന്ദിയിൽ മിസ്‌റ്റർ മുരളി, തെലുങ്കിൽ മെരുപ്പ് മുരളി, കന്നഡയിൽ മിഞ്ചു മുരളി എന്നിങ്ങനെയാണ് ടൈറ്റിലുകൾ.

minnal murali-release

2019 ഡിസംബർ 23ന് ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് അടുത്തിടെയാണ് അവസാനിച്ചത്. കോവിഡ് പശ്‌ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ചിത്രീകരണം ഒരു വർഷത്തോളം നീണ്ടുപോയത്.

Most Read: ‘ആല്‍ക്കെമിസ്‌റ്റ്’ ഓട്ടോയെ കണ്ടുമുട്ടി പൗലോ കൊയ്‌ലോ; അമ്പരപ്പ് മാറാതെ പ്രദീപ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE