‘പാക്കിസ്‌ഥാൻ ഭീകരത നിർത്തുന്നതുവരെ സിന്ധൂനദീജല കരാറിൽ തൽസ്‌ഥിതി തുടരും’

ഐക്യരാഷ്‌ട്ര സഭയിലാണ് ഇന്ത്യൻ സ്‌ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ഇക്കാര്യം അറിയിച്ചത്. ആഗോള ഭീകരവാദത്തിന്റെ ഉറവിടമാണ് പാക്കിസ്‌ഥാനെന്നും അദ്ദേഹം വിമർശിച്ചു.

By Senior Reporter, Malabar News
Parvathanen Hareesh
Parvathanen Hareesh
Ajwa Travels

ന്യൂഡെൽഹി: അതിർത്തി കടന്നുള്ള ഭീകരത പാക്കിസ്‌ഥാൻ അവസാനിപ്പിക്കുന്നതുവരെ 65 വർഷം പഴക്കമുള്ള സിന്ധൂനദീജല കരാറിൽ തൽസ്‌ഥിതി തുടരുമെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയിലാണ് ഇന്ത്യൻ സ്‌ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ഇക്കാര്യം അറിയിച്ചത്. ആഗോള ഭീകരവാദത്തിന്റെ ഉറവിടമാണ് പാക്കിസ്‌ഥാനെന്നും അദ്ദേഹം വിമർശിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യ നിർത്തിവെച്ച സിന്ധൂനദീജല കരാറുമായി ബന്ധപ്പെട്ട് പാക്കിസ്‌ഥാൻ ഉയർത്തുന്ന തെറ്റായ വിമർശനങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. ജലം ജീവനാണ്, യുദ്ധായുധമല്ലെന്ന് പാക്ക് പ്രതിനിധി ഐക്യരാഷ്‌ട്ര സഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.

”നല്ല വിശ്വാസത്തോടെയാണ് 65 വർഷങ്ങൾക്ക് മുൻപ് ഇന്ത്യ സിന്ധൂനദീജല കരാറിൽ ഏർപ്പെട്ടത്. ആ ഉടമ്പടിയുടെ ആമുഖം അത് എങ്ങനെ സൗഹൃദപരമായി അവസാനിച്ചുവെന്ന് വിവരിക്കുന്നുണ്ട്. ആറര പതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി പാക്കിസ്‌ഥാൻ ഈ ഉടമ്പടിയുടെ ആൽമാവിനെ ലംഘിച്ചു”- ഹരീഷ് പറഞ്ഞു.

കഴിഞ്ഞ 40 വർഷത്തിനിടെ ഇന്ത്യയിലെ സാധാരണക്കാരായ 2000ത്തോളം പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ഐക്യരാഷ്‌ട്രസഭയിൽ പറഞ്ഞു.

Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE