റഷ്യൻ എണ്ണ വാങ്ങുമോ? ഒഴിഞ്ഞുമാറി പിയൂഷ് ഗോയൽ, വ്യക്‌തത വരുത്താതെ സർക്കാർ

തിങ്കളാഴ്‌ച കരാർ പ്രഖ്യാപിച്ചപ്പോൾ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്‌താവനയൊന്നും വന്നിട്ടില്ല.

By Senior Reporter, Malabar News
Opposition doing drama;Government
കേന്ദ്രമന്ത്രി പിയുഷ്‌ ഗോയൽ
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യ റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് യുഎസ് ആവർത്തിച്ച് പ്രസ്‌താവിക്കുമ്പോഴും വ്യക്‌തത വരുത്താതെ കേന്ദ്ര സർക്കാർ. ശനിയാഴ്‌ച നടന്ന വാർത്താ സമ്മേളനത്തിൽ എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്‌തമായ മറുപടി നൽകിയില്ല.

അതേസമയം, വിദേശകാര്യ മന്ത്രാലയം ഈ വിഷയം കൈകാര്യം ചെയ്യുമെന്ന് ഗോയൽ പ്രതികരിച്ചു. ഇന്ത്യക്കുമേൽ യുഎസ് ഏർപ്പെടുത്തിയിട്ടുള്ള തീരുവ അയൽരാജ്യങ്ങൾക്ക് ഉള്ളതിനെ അപേക്ഷിച്ച് കുറവാണെന്നും പ്രതിപക്ഷം ആരോപിച്ചതുപോലെ വ്യാപാരക്കരാർ ഇന്ത്യൻ കർഷകരെ ദോഷകരമായി ബാധിക്കില്ലെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്‌ച കരാർ പ്രഖ്യാപിച്ചപ്പോൾ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്‌താവനയൊന്നും വന്നിട്ടില്ല.

ഇടക്കാലക്കരാർ ചട്ടക്കൂട് സംബന്ധിച്ച ഔദ്യോഗിക സംയുക്‌ത പ്രസ്‌താവനയിൽ റഷ്യയെക്കുറിച്ച് പരാമർശിക്കുന്നില്ലെങ്കിലും വൈറ്റ് ഹൗസ് പുറത്തിറക്കിയ ഒരു പ്രത്യേക എക്‌സിക്യൂട്ടീവ് ഓർഡറിൽ റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നതിന് ശിക്ഷയായി ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം തീരുവ പിൻവലിച്ചതായി പ്രത്യേകം പരാമർശിക്കുന്നുണ്ട്.

പക്ഷേ, റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്നോ നിർത്തുമെന്നോ തരത്തിലുള്ള ഔദ്യോഗിക പ്രസ്‌താവനകളൊന്നും ഇതുവരെ വന്നിട്ടില്ല. അതേസമയം, വരും ദിവസങ്ങളിൽ പുതിയ അവസരങ്ങൾ തുറക്കുമെന്നും ഇന്ത്യയുടെ കയറ്റുമതിക്കാർക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട രാജ്യമായി യുഎസ് മാറുമെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE