ന്യൂഡെല്‍ഹി: പാകിസ്താന്‍ കൈയേറിയിരിക്കുന്ന ഗില്‍ഗിത്ത് -ബാല്‍ട്ടിസ്ഥാന്‍ മേഖല പാകിസ്താന്റെ ഫെഡറല്‍ വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കം എതിര്‍ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. പാക് അധിനിവേശ കശ്‌മീരിൽ മാറ്റം വരുത്താനുള്ള നീക്കം തുടരരുത് എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു
ഗില്‍ഗിത്ത് -ബാല്‍ട്ടിസ്ഥാന്‍ മേഖലയെ അഞ്ചാം പ്രവിശ്യ ആക്കാനുള്ള പാകിസ്താൻ തീരുമാനം നിയമപരമായി നിലനില്‍ക്കില്ല. ഗില്‍ഗിത്ത് -ബാല്‍ട്ടിസ്ഥാന്‍ മേഖല കേന്ദ്ര ഭരണപ്രദേശമായ ജമ്മു, കശ്‌മീര്‍, ലഡാക്ക് എന്നിവയുടെ ഭാഗമാണെന്ന കാര്യം ഇന്ത്യ വ്യക്തമാക്കി. ഗില്‍ഗിത്ത് -ബാല്‍ട്ടിസ്ഥാന്‍ മേഖലയില്‍ നവംബറില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം.
തര്‍ക്കപ്രദേശമായ ഗില്‍ഗിത്ത് -ബാല്‍ട്ടിസ്ഥാന്‍ പാകിസ്താന്റെ പ്രദേശമാണെന്ന് 1999ലാണ് പാക് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ ബലത്തിലാണ് പാകിസ്ഥാന്‍ നീക്കം. പാകിസ്താന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഗില്‍ഗിത്ത് ബാല്‍ട്ടിസ്ഥാന്‍ മേഖലയിലെ ജനങ്ങള്‍ക്കിടയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Read also: റിയ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ 29 ന് പരിഗണിക്കും