ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും അരലക്ഷത്തിൽ താഴെ ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. 46,617 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 853 പേർ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തു. പ്രതിദിനം രോഗമുക്തരാകുന്ന ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ 59,384 കോവിഡ് ബാധിതരാണ് രോഗമുക്തരായത്.
രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,04,58,251 ആണ്. ഇവരിൽ 2,95,48,302 പേരും ഇതിനോടകം തന്നെ രോഗമുക്തരായി. രോഗമുക്തരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നതിനാൽ നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 5,09,637 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 853 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,00,312 ആയി ഉയർന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം 18,80,026 കോവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ രാജ്യത്ത് ഇതുവരെ 34,00,76,232 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Read also : കേന്ദ്രമന്ത്രിസഭാ വികസനം ഉടൻ; 28 പുതിയ മന്ത്രിമാർക്ക് സാധ്യത; ജെഡിയുവിനും പ്രാതിനിധ്യം







































