ലോകസിനിമയിലെ അവാര്‍ഡുകളിലൊന്നായ ബാഫ്‌തയില്‍ നോമിനേഷന്‍ നേടി ഇന്ത്യന്‍ ചിത്രം ദി വൈറ്റ് ടൈഗർ. റാമിന്‍ ബഹ്‌റാനി സംവിധാനം ചെയ്‌ത ദി വൈറ്റ് ടൈഗർ നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്‌തത്.
അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ റാമിന്‍ ബഹ്‌റാനിക്കും മികച്ച നടനുള്ള വിഭാഗത്തില്‍ ആദര്‍ശ് ഗൗരവുമാണ് നോമിനേഷന്‍ സ്വന്തമാക്കിയത്. 2008ല്‍ ബുക്കര്‍ പ്രൈസ് നേടിയ അരവിന്ദ് അഡിഗയുടെ നോവലിനെ ആധാരമാക്കിയ ചിത്രമാണ് ദി വൈറ്റ് ടൈഗർ.
പ്രിയങ്ക ചോപ്ര, രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തിയത്. ജനുവരി 13ന് റിലീസ് ചെയ്‌ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നിരൂപകരും പ്രേക്ഷകരും ദി വൈറ്റ് ടൈഗറിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു.
Read also: ‘മോഹന്‍കുമാര്‍ ഫാന്‍സു’മായി ചാക്കോച്ചൻ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു