‘മോഹന്‍കുമാര്‍ ഫാന്‍സു’മായി ചാക്കോച്ചൻ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

By Staff Reporter, Malabar News
Mohan Kumar Fans
Ajwa Travels

‘സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രം മോഹന്‍ കുമാര്‍ ഫാന്‍സ് റിലീസിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം മാര്‍ച്ച്‌ 19ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

നേരത്തെ കഴിഞ്ഞ മാസം നാലാം തീയതിയായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ തിയേറ്റര്‍ പ്രതിസന്ധികളെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. ഒടുവിൽ സെക്കൻഡ് ഷോക്ക് സര്‍ക്കാര്‍ അനുമതി നല്‍കിതോടെയാണ് പുതിയ റിലീസ് തീയതി പുറത്തുവിട്ടത്.

പുതുമുഖം അനാര്‍ക്കലി നായികയായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്‌ജയ് കൂട്ടുകെട്ടാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫനാണ്ചിത്രം നിര്‍മിക്കുന്നത്. ലിസ്‌റ്റിന്റെ സഹോദരന്‍ ജസ്‌റ്റിന്‍ സ്‌റ്റീഫന്‍ ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍. ബാഹുല്‍ രമേഷാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രിന്‍സ് ജോര്‍ജ് ഈണം പകരുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് രതീഷ് രാജാണ്.

കാലങ്ങളായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിന്ധികളുടെ കഥ പറയുന്ന ചിത്രത്തിൽ സിദ്ദിഖും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖിനെ കൂടാതെ ശ്രീനിവാസന്‍, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേംപ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീരഞ്‌ജിനി തുടങ്ങി ഒരു വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ജിസ് ജോയ്‌യുടെ മറ്റു രണ്ട് ചിത്രങ്ങളിലെ നായകനായ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Read Also: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കുനാൽ കമ്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE