മുംബൈ: തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യൻ ഓഹരിവിപണി റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ചു കയറിയെങ്കിലും പിന്നാലെ ഇടിവും രേഖപ്പെടുത്തി. ലോക വ്യാപകമായി വാക്സിൻ വൈകാതെ തന്നെ അവതരിക്കപ്പെടും എന്ന പ്രഖ്യാപനങ്ങൾ വിപണിയെ ഉണർത്തിയിരുന്നു.
ഇന്നലെ ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയമാണ് വിപണിക്ക് കരുത്തേകിയത്. സെൻസെക്സ് 397 പോയിന്റ് വർധിച്ച് 436,75 എന്ന റെക്കോർഡ് പോയിന്റ് തൊട്ടെങ്കിലും പിന്നീട് താഴ്ന്നു. രണ്ടാം സെഷനിൽ 99 പോയിന്റ് കുറഞ്ഞ് നിലവിൽ 431,78 പോയിന്റിലാണ് വ്യാപാരം തുടരുന്നത്.
നിഫ്റ്റി 121 പോയിന്റുകൾ വർധിച്ച് 12752 പോയിന്റ് നേട്ടം കൈവരിച്ചെങ്കിലും രണ്ടാം സെഷനിൽ ഇടിവ് രേഖപ്പെടുത്തി. നിലവിൽ 12622 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം തുടരുന്നത്.
ഓട്ടോമൊബൈൽ, ഐടി, ഫർമസ്യൂട്ടിക്കൽ മേഖലകൾ കോവിഡിന് ശേഷം നടത്തിയ ഏറ്റവും മികച്ച വളർച്ച വിപണിക്ക് താങ്ങായെങ്കിലും അതിന് അധികം ആയുസുണ്ടായില്ല.
ലോകത്തിലെ വിവിധ രാജ്യങ്ങൾ ഈ വർഷം അവസാനമോ,അടുത്ത വർഷം തുടക്കത്തിലോ വാക്സിൻ പുറത്തിറക്കിയേക്കും എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നതോടെ പല മേഖലകൾക്കും ജീവൻ വെച്ചു തുടങ്ങിയിരുന്നു.
Read Also: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന








































