തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ ഇടിഞ്ഞതിനു പിന്നാലെയാണ് നേരിയ വിലക്കയറ്റം. ബുധനാഴ്ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. ഗ്രാമിന്റെ വില 4720 രൂപയാണ്.
ദേശീയ വിപണിയില്‍ വിലകുറയുന്ന പ്രവണതയാണെങ്കിലും ആഗോള വിപണിയില്‍ വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഡോളറിന്റെ തളര്‍ച്ചയാണ് സ്വര്‍ണവിപണിക്ക് കരുത്തായത്. ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന് 1,880.21 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 0.15 ശതമാനം താഴ്ന്ന് 50,425 രൂപ നിലവാരത്തിലെത്തി.
Read Also: ട്രംപ് പരാജയം അംഗീകരിക്കാത്തത് നാണക്കേടെന്ന് ബൈഡന്