കീവ്: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരുടേത് വെറും പൊള്ളയായ വാക്കുകൾ ആണെന്നും, തന്നെ അവർ സഹായിച്ചില്ലെന്നും വ്യക്‌തമാക്കി യുക്രൈനിൽ വെടിയേറ്റ് ചികിൽസയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർഥി ഹർജോത് സിംഗ്. വെടിയേറ്റതിന് ശേഷം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥർ തന്നെ ബന്ധപ്പെടാൻ പോലും ശ്രമിച്ചില്ലെന്നും, ദേശീയ മാദ്ധ്യമമായ എൻഡിടിവി ആണ് തന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചതെന്നും ഹർജോത് സിംഗ് വ്യക്‌തമാക്കി.
യുക്രൈൻ തലസ്‌ഥാനമായ കീവിൽ റഷ്യ ആക്രമണം ശക്‌തമാക്കിയതോടെ കീവിൽ നിന്നും ലെവിവിലേക്ക് രക്ഷപെടുന്നതിന് ഇടയിലാണ് ഹർജോത് സിംഗിന് വെടിയേറ്റത്. ചുമലിലാണ് ആദ്യം വെടിയുണ്ട തുളച്ചു കയറിയതെന്നും, പിന്നീട് നെഞ്ചിൽ വെടിയേറ്റതായും, കാലുകൾക്ക് സാരമായി പരിക്ക് പറ്റിയതായും ഹർജോത് കൂട്ടിച്ചേർത്തു.
കീവില്‍നിന്നും ലെവിവിലെത്താന്‍ സഹായം വേണമെന്ന് ഉദ്യോഗസ്‌ഥരോട് അഭ്യര്‍ഥിക്കുകയും ചെയ്‌തു. എന്നാല്‍ വെറും പൊള്ളയായ വാഗ്‌ദാനങ്ങള്‍ മാത്രമാണ് നയതന്ത്രകാര്യാലയം നല്‍കിയത്. ഒപ്പം തന്നെ നിലവിൽ യുക്രൈന്റെ പല ഭാഗത്തും വിദ്യാർഥികൾ വീടുകളിൽ അടച്ചിരിക്കുകയാണെന്നും, എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ ഭീതിയിൽ കഴിയുകയാണ് അവരെന്നും ഹർജോത് വ്യക്‌തമാക്കി.
Read also: മീ ടു ആരോപണം; പരാതിക്കാർക്ക് പോലീസ് സംരക്ഷണം ഉറപ്പ് നൽകി കമ്മീഷണർ