മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പച്ചക്കറി-ഇറച്ചി വിൽപനശാലകളിൽ വ്യാപക പരിശോധന നടത്തി. പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടർന്ന് വിലവിവരം പ്രദർശിപ്പിക്കാത്ത 4 കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്‌തു.
പച്ചക്കറികൾക്കും മറ്റും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വിൽപനശാലകളിൽ കർശന പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും കൂടുതൽ സ്‌ഥലങ്ങളിൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
താലൂക്ക് സപ്ളൈ ഓഫിസർ സിഎസ് ഉഷാകുമാരി, റേഷനിങ് ഇൻസ്‌പെക്‌ടർമാരായ ടിഎ രജീഷ് കുമാർ, പി പുഷ്‌പ, എംകെ ഷിനി, കെവി ശ്രീനാഥ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
Read also: കൊട്ടിയൂര്‍ പീഡനക്കേസ്; റോബിന്‍ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്





































