ടെഹ്‌റാൻ: അടിക്ക് തിരിച്ചടിയെന്നോണം ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 39 പേർക്ക് പരിക്ക്. മൂന്നുനില കെട്ടിടം ഉൾപ്പടെ കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയിൽ മിസൈൽ ആക്രമണം ഉണ്ടാകുന്നതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ഷിമൺ പെരസ് നെഗേവ് ന്യൂക്ളിയർ റിസർച്ച് സെന്റർ സ്‌ഥിതി ചെയ്യുന്നത് ഡിമോണയിലാണ്. മിസൈൽ ആക്രമണത്തിൽ ന്യൂക്ളിയർ റിസർച്ച് സെന്ററിൽ തീപിടിത്തമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്. ആണവവികരണം സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) അറിയിച്ചു.
സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് രാജ്യാന്തര ആണവോർജ ഏജൻസി തലവൻ റഫാൽ ഗ്രോസി പറഞ്ഞു. ആണവ നിലയങ്ങൾക്ക് സമീപം പരമാവധി സൈനിക നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗാർസ്യ ആക്രമണത്തിന് പിന്നാലെ നതാൻസ് ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ മറുപടിയാണെന്ന് ഇറാൻ പ്രതികരിച്ചു.
Most Read| പശ്‌ചിമേഷ്യൻ പ്രതിസന്ധി; വാണിജ്യ എൽപിജി വിഹിതം 20% വർധിപ്പിച്ച് കേന്ദ്രം





































