ഐഎസ്എല്ലില്‍ ഇന്ന് ഒഡിഷ എഫ്സിയും ഹൈദരബാദ് എഫ്സിയും നേര്‍ക്കുനേര്‍. നേരത്തെ ഇരു ടീമുകളും ലീഗില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഹൈദരാബാദിനായിരുന്നു. അതിനാല്‍ തന്നെ ജയം ഇന്നും ആവര്‍ത്തിക്കാന്‍ ആവുമെന്ന ആത്മവിശ്വാസത്തിലാകും ഹൈദരാബാദ് ഇന്നിറങ്ങുക. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ഒഡിഷയും തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ്.
കഴിഞ്ഞ സീസണില്‍ ഹൈദരബാദിനെ രണ്ട് തവണ തോല്‍പ്പിച്ച് ഡബിള്‍ നേടിയ ഒഡിഷക്ക് എന്നാലിത്തവണ ലീഗിലാകെ തന്നെ ഒരു വിജയം മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.
അവസാന മൂന്ന് മല്‍സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുനായി മികച്ച ഫോമില്‍ മുന്നേറുന്ന ഹൈദരബാദ് കടുത്ത വെല്ലുവിളിയാണ് ഒഡിഷ താരങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. ഇന്ന് വിജയിച്ച് ആദ്യ നാലില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയുമെന്നാണ് ഹൈദരബാദിന്റെ പ്രതീക്ഷ. ഇന്ന് രാത്രി 7.30നാണ് മല്‍സരം.
Read Also: ഡെല്‍ഹിയില്‍ വായുനിലവാരം താഴ്ന്നു തന്നെ; സ്ഥിതി രൂക്ഷമാകാന്‍ സാധ്യതയെന്നും റിപ്പോര്‍ട്







































